
Weather alert in kuwait:കുവൈത്തിൽ ബുധനാഴ്ചവരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; പൊതുജനം കാലാവസ്ഥ മുന്നറിയിപ്പ് ശ്രദ്ധിക്കുക
weather alert in kuwait;കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് ഇന്ന് മിതമായ കാലാവസ്ഥയും, ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവുമായിരിക്കുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ്, മണിക്കൂറിൽ 12-38 കി.മീ വേഗതയിൽ വീശാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. രാത്രിയിൽ കാലാവസ്ഥ തണുപ്പുള്ളതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
വടക്കുപടിഞ്ഞാറൻ കാറ്റ്, നേരിയതോ മിതമായതോ ആയ വേഗതയിൽ, ചിലപ്പോൾ തീരപ്രദേശങ്ങളിൽ സജീവമാകാനും സാധ്യതയുണ്ട്. മണിക്കൂറിൽ 12-40 കി.മീ വേഗതയിൽ വരെ കാറ്റ് വീശിയേക്കാം. ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ബുധനാഴ്ചവരെ മഴ സാധ്യത തുടരും. കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ടിൽ കൂടിയ താപനില 29 ഡിഗ്രിയും കുറഞ്ഞ താപനില 20 ഡിഗ്രിയും ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments (0)