
kuwait law; കുവൈത്തിൽ മരണമടഞ്ഞ വ്യക്തികളുടെ ദേഹത്തിൽ നിന്ന് ഇനി ഇക്കാര്യങ്ങൾ എടുക്കാം: പുതിയ മതവിധി ഇങ്ങനെ
kuwait law:കുവൈത്ത് സിറ്റി : കുവൈത്തിൽ മരണമടഞ്ഞ വ്യക്തികളുടെ ദേഹത്തിൽ ജീവിതകാലത്ത് ഘടിപ്പിച്ച സ്വർണ്ണ പല്ലുകളോ വിലകൂടിയ കൃത്രിമ അവയവങ്ങൾ നീക്കംചെയ്യൽ അനുവദനീയമാക്കി കൊണ്ട് ഇസ്ലാമിക കാര്യ മന്ത്രാലയം മതവിധി പുറപ്പെടുവിച്ചു, മന്ത്രാലയത്തിലെ ശരീഅത്ത് ഗവേഷണ വിഭാഗം അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി തുർക്കി അൽ മുതൈരിയാണ് മത വിധി പുറപ്പെടുവിച്ചത് .

ഇവ അനന്തരാവകാശ സ്വത്തായി പരിഗണിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയം ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്.

കുവൈത്ത് മുനിസിപ്പാലിറ്റിയിലെ മൃതദേഹ സംസ്കരണ വിഭാഗം ഇത് സംബന്ധിച്ച മത വിധി ആരാഞ്ഞു കൊണ്ട് മതകാര്യ മന്ത്രാലയത്തിന് അയച്ച കത്തിന്റെ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.. സ്വർണ്ണ കൃത്രിമ പല്ലുകളും വില കൂടിയ കൃത്രിമ തല മുടികളും മറ്റു കൃത്രിമ അവയവങ്ങളും ഘടിപ്പിച്ച നിലയിലാണ് ചില മൃതദേഹങ്ങൾ കൊണ്ടു വരുന്നത് . ഇവയിൽ ചിലത് എളുപ്പത്തിൽ നീക്കം ചെയ്യാവുന്നവയും മറ്റു ചിലത് നീക്കം ചെയ്യുന്നത് മൂലം മൃതശരീരം വികൃതമാകാൻ കാരണമാകുകയും ചെയ്യും.. ചിലരുടെ ബന്ധുക്കൾ ഇവ നീക്കം ചെയ്യാൻ ആവശ്യപ്പെടാറുണ്ടെന്നും ഇത് സംബന്ധിച്ച മത വിധി നൽകണം എന്നുമായിരുന്നു മുനിസിപ്പൽ അധികൃതർ അയച്ച കത്തിലെ ഉള്ളടക്കം.. മരിച്ച വ്യക്തിയുടെ കൃത്രിമ അവയവങ്ങൾ വില കൂടിയ വസ്തുക്കൾ അല്ലെങ്കിൽ അവ മൃത ദേഹത്തിൽ നിന്ന് നീക്കം ചെയ്യാതെ മറമാടണം എന്നും എന്നാൽ ഇവ വില കൂടിയ വസ്തുക്കൾ ആണെങ്കിൽ മൃത ദേഹത്തിന് കേടുപാടുകൾ വരുത്താത്ത രീതിയിൽ അഴിച്ചു മാറ്റുന്നത് അനുവദനീയമാണെന്നുമായിരുന്നു ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ മറുപടി. .മൃത ദേഹത്തിലെ കൃത്രിമ അവയവങ്ങൾ വില പിടിപ്പുള്ള വസ്തുക്കൾ ആണെങ്കിൽ അവ അനന്തരാവകാശ സ്വത്തായി പരിഗണിക്കുമെന്നും ഇവ അഴിച്ചു മാറ്റാതെ മറമാടുന്നത് മൂലം അവ പാഴായി പോകാൻ ഇടയാകുമെന്നും മത വിധിയിൽ എടുത്തു പറഞ്ഞു.
Comments (0)