
വിസ്താര ഇന്ന് അവസാനിക്കും; യാത്രക്കാരും ക്രെഡിറ്റ് കാർഡ് ഉടമകളും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം: മുന്നറിയിപ്പ്

വിസ്താരയുടെ അവസാന സർവീസ് ഇന്ന്. എയർ ഇന്ത്യ-വിസ്താര ലയനം നാളെയാണ്. ഇന്ന് അവസാന പറക്കൽ നടത്തുന്നതോടെ വിസ്താര ഒരു സ്വതന്ത്ര ബ്രാൻഡായി പ്രവർത്തിക്കുന്നത് അവസാനിപ്പിക്കും. എല്ലാ വിസ്താര വിമാനങ്ങളും എയർ ഇന്ത്യയുടെ ഭാഗമായി മാറും.
നവംബർ 11 ന് ശേഷം വിസ്താരയുടെ ടിക്കെറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് എയർ ഇന്ത്യ ഫ്ലൈറ്റുകളിൽ സഞ്ചരിക്കാൻ സൗകര്യമുണ്ടാകും. യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്:
നവംബർ 11 ന് ശേഷം ബുക്കിംഗ് ഉള്ള യാത്രക്കാർ അവരുടെ ടിക്കറ്റ് എയർ ഇന്ത്യയുടെ സർവീസിലേക്ക് മാറിയിട്ടുണ്ടോ അതിന്റെ സ്ഥിരീകരണം ലഭിച്ചോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. പുതിയ ഫ്ലൈറ്റ് വിവരങ്ങൾ എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ പരിശോധിച്ച് ഉറപ്പ് വരുത്തണം.
ക്ലബ് വിസ്താര അംഗം ശ്രദ്ധിക്കേണ്ടത്
ക്ലബ് വിസ്താര അംഗമാണെങ്കിൽ, നിങ്ങളുടെ പോയിൻ്റുകൾ കാലഹരണപ്പെടുന്നതിന് മുമ്പ് ഉപയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ട സമയമാണിത്. ലയനത്തിന് മുമ്പ് നേടിയ എല്ലാ ക്ലബ് വിസ്താര പോയിൻ്റുകളുടെ കാലാവധി: ഡിസംബർ 31 ആണ്.
2025 ജനുവരി 1 മുതൽ എയർ ഇന്ത്യയുടെ ഫ്ലയിംഗ് റിട്ടേൺസ് പ്രോഗ്രാമുമായി ഇതെല്ലം സംയോജിപ്പിക്കും. അങ്ങനെ വരുമ്പോൾ, സമയപരിധിക്ക് മുമ്പ് റിഡീം ചെയ്യാത്ത പോയിൻ്റുകൾ നഷ്‌ടമാകും.ഡിസംബർ 31 ന് മുൻപ് റിവാർഡുകൾ റിഡീം ചെയ്യാൻ നിങ്ങളുടെ ക്ലബ് വിസ്താര പോയിൻ്റുകൾ ഉപയോഗിക്കുക.
വിസ്താര ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങളുടെ കാലാവധി
വിസ്താര കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ കൈവശമുള്ള ഉപഭോക്താക്കൾ, മുൻഗണനാ ചെക്ക്-ഇൻ, ലോഞ്ച് ആക്‌സസ്, മൈൽ അക്യുമേഷൻ തുടങ്ങിയ വിസ്താര ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ 2024 ഡിസംബർ 31-നകം കാലഹരണപ്പെടുമെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ലയനത്തിനുശേഷം, സമാനമായ ആനുകൂല്യങ്ങൾ തുടർന്നും ആസ്വദിക്കാൻ എയർ ഇന്ത്യ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകളിലേക്ക് മാറുക. എയർ ഇന്ത്യയുടെ കാർഡുകളിലേക്ക് മാറുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ ഇഷ്യൂവർമാരെ അറിയിക്കണം
തിരുത്തൽ അഭ്യർത്ഥനകൾ
ബുക്കിംഗിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്തേണ്ട യാത്രക്കാർ നവംബർ 25, 2024-നകം അത് ചെയ്യണം. ഇത് കഴിഞ്ഞാൽ, എയർ ഇന്ത്യയുമായുള്ള ലയന പ്രക്രിയ കാരണം വിസ്താര വെബ്‌സൈറ്റിലോ മൊബൈൽ ആപ്പിലോ കയറി തിരുത്തലുകൾ വരുത്താൻ കഴിയില്ല
ക്ലബ് വിസ്താര അംഗത്വം പുതുക്കൽ
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ക്ലബ് വിസ്താര അംഗത്വം കാലഹരണപ്പെടുന്ന അംഗങ്ങൾ 2024 ഡിസംബർ 31-ന് മുമ്പ് അംഗത്വം പുതുക്കണം. കാരണം ഈ തിയതി കഴിഞ്ഞാൽ, അംഗത്വം പുതുക്കൽ എന്നത്, എയർ ഇന്ത്യയുടെ ഫ്ലയിംഗ് റിട്ടേൺസ് പ്രോഗ്രാമിന് കീഴിൽ പ്രോസസ്സ് ചെയ്യപ്പെടും, അതിനാൽ ആനുകൂല്യങ്ങളിലും സ്റ്റാറ്റസ് നിലകളിലും മാറ്റങ്ങൾ ഉണ്ടായേക്കാം. ആനുകൂല്യം നിലനിർത്താൻ അംഗത്വം പുതുക്കുക.
വിസ്താര ഫ്ലൈറ്റുകളുടെ റീഫണ്ട്
വിസ്താരയിൽ ബുക്ക് ചെയ്ത ഫ്ലൈറ്റുകൾക്ക് റീഫണ്ട് ആവശ്യമുള്ള യാത്രക്കാർ 2024 ഡിസംബർ 31-ന് മുമ്പ് റീഫണ്ടിന് ഫയൽ ചെയ്യണം. ലയനം നടപ്പാകുന്നതിനാൽ റീഫണ്ട് പ്രക്രിയകൾക്ക് കൂടുതൽ സമയമെടുക്കുമെന്ന് വിസ്താര സൂചിപ്പിച്ചിട്ടുണ്ട്.
ലോയൽറ്റി ട്രാൻസ്ഫർ
ജനുവരി 1-ന് ശേഷം, എല്ലാ വിസ്താര മൈലുകളും എയർ ഇന്ത്യയുടെ ഫ്ലയിംഗ് റിട്ടേൺസ് പ്രോഗ്രാമിലേക്ക് മാറ്റപ്പെടും. യാത്രക്കാർ ലോയൽറ്റി പോയിൻ്റുകൾ സമയപരിധിക്ക് മുമ്പായി കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.
Comments (0)