കുവൈത്തിൽ കാർ വൈദ്യുതി തൂണിൽ ഇടിച്ചു ഒരാൾ മരിച്ചു
ഉമ്മുസഫാഖ് റോഡിൽ കാർ വൈദ്യുതി തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ശനിയാഴ്ച രാവിലെയാണ് അപകടം.

നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വൈദ്യുതി തൂണിൽ ഇടിച്ചുണ്ടായ അപകടം അൽ വഫ്ര ഫയർ ബ്രിഗേഡ് കൈകാര്യം ചെയ്തു. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ അപകടം കൈകാര്യം ചെയ്തു. മരിച്ചയാളെ ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി. വാഹനം സംഭവ സ്ഥലത്തുനിന്ന് നീക്കി അന്വേഷണം ആരംഭിച്ചു.
Comments (0)