
Kuwait national day; കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് 781 തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു
വിവിധ കേസുകളിൽ കഴിയുന്ന 781 തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. ദേശീയ ദിനത്തോടനുബന്ധിച്ച് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഉത്തരവുപ്രകാരമാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബഹിന്റെ സാന്നിധ്യത്തിൽ ഇതിനായുള്ള നടപടികൾ പൂർത്തിയാക്കി. ഒരു പുതിയ തുടക്കത്തിനായി ഈ അവസരം പ്രയോജനപ്പെടുത്താൻ മോചിപ്പിക്കപ്പെടുന്നവരെ മന്ത്രി ഉണർത്തി. ഇവർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിന് ഓഫീസ് തുറക്കാനും പുതിയ ജീവിതം ആരംഭിക്കാൻ ഇത് സഹായിക്കുമെന്നും ശൈഖ് ഫഹദ് യൂസഫ് ചൂണ്ടിക്കാട്ടി.
Comments (0)