
Kuwait law; പ്രവാസി വനിതയെ കൊന്ന് കുഴിച്ചുമൂടിയ കുവൈറ്റി പൗരനും കുടുംബത്തിനെതിരെ വിചാരണ
Kuwait law;കുവൈറ്റിൽ പ്രവാസി വനിതയെ കൊന്ന് പൂന്തോട്ടത്തിൽ കുഴിച്ചിട്ട കേസിൽ പൗരനും കുടുംബത്തിനെതിരെ വിചാരണ. കുടുംബത്തിലെ നാലുപേർക്കെതിരെയാണ് വിചാരണ. 2024 ഡിസംബർ അവസാനം സഅദ് അൽ അബ്ദുല്ല സിറ്റിയിലെ വീട്ടിലാണ് കേസിനാസ്പദ സംഭവം.

പിതാവും രണ്ട് ആൺമക്കളും ഒരു മകന്റെ ഭാര്യയുമാണ് വിചാരണ നേരിടുന്നത്. പ്രോസിക്യൂഷൻ വാദം അനുസരിച്ച് തർക്കത്തെത്തുടർന്ന് കുവൈത്തി യുവാവ് വിദേശി കാമുകിയെ ക്രൂരമായി മർദിക്കുകയും അഗൽ (അറബി പുരുഷന്മാർ ശിരോവസ്ത്രത്തോടൊപ്പം ഉപയോഗിക്കുന്ന ചരട്) ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. ഈ സമയം പ്രതിയുടെ പിതാവ് അവിടെ ഉണ്ടായിരുന്നെങ്കിലും ഇടപെട്ടില്ല.
ആദ്യം കുടുംബം മൃതദേഹം ഒളിപ്പിക്കുകയും പിന്നീട് പൂന്തോട്ടത്തിൽ കുഴിച്ചിടുകയുമായിരുന്നു. കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് രണ്ടാമത്തെ മകനും ഭാര്യക്കുമെതിരെ കേസ്.
Comments (0)