
Kuwait law; മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കുന്നത് നിരോധിച്ചു
Kuwait law;കുവൈത്തിൽ സാലറി അക്കൗണ്ട് ഒഴികെയുള്ള മറ്റ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കരുതെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകി. അക്കൗണ്ട് ബാലൻസ് 100 ദിനാറിൽ കുറവാണെങ്കിൽ, സജീവമല്ലാത്ത അക്കൗണ്ടുകളിൽ നിന്ന് പ്രതിമാസം രണ്ട് ദിനാർ ഈടാക്കുന്നതായി കണ്ടെത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് സെൻട്രൽ ബാങ്കിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.വിവിധ സമ്മാന പദ്ധതികളുടെ ഭാഗമായും മൈനർ അക്കൗണ്ട് ആയും തുറന്ന അകൗണ്ടുകളിൽ മിനിമം ബാലൻസ് നിശ്ചിത സംഖ്യയിൽ കുറവ് ആണെങ്കിൽ രണ്ട് ദിനാർ ഫീസ് ഈടാക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ചില ബാങ്കുകൾ അവരുടെ ശാഖകളിലെ ഉപഭോക്താക്കളുടെ ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിന്റെ പേരിൽ നിശ്ചിത ഫീസ് ഈടാക്കുന്നതിനും നിരോധനം ബാധകമാണ്.
Comments (0)