
Kuwait football; ഗൾഫ് കപ്പ് ചാമ്പ്യൻഷിപ്പിൽ നിന്ന് കുവൈത്ത് പുറത്ത്; ഫൈനലിൽ ആരൊക്കെ?
Kuwait football; അറേബ്യൻ ഗൾഫ് കപ്പ് ചാമ്പ്യൻഷിപ്പിൽ നിന്ന് ആതിഥേയരായ കുവൈത്ത് പുറത്ത്. വാശിയേറിയ സെമി ഫൈനലിൽ ബഹ്റൈൻ എതിരില്ലാത്ത ഒരു ഗോളിന് കുവൈത്തിനെ തോൽപ്പിച്ചു. 75-ാം മിനിറ്റിൽ മുഹമ്മദ് മർഹൂൺ ആണ് ബഹ്റൈനായി നിർണായക ഗോൾ നേടിയത്.

പാസുകളിലും പന്തടക്കത്തിലുമെല്ലാം മുന്നിട്ട് നിന്നെങ്കിലും ബഹ്റൈൻ പ്രതിരോധത്തെ മറികടന്ന് ഗോൾ നേടാൻ മാത്രം കുവൈത്തി സംഘത്തിന് കഴിഞ്ഞില്ല. സൗദി അറേബ്യയെ തോൽപ്പിച്ച് എത്തുന്ന ഒമാൻ ആണ് കലാശ പോരാട്ടത്തിൽ ബഹ്റൈന്റെ എതിരാളികൾ.
അവസാന നാലിൽ സൗദിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഒമാൻ പരാജയപ്പെടുത്തിത്. അർഷാദ് അൽ അലാവി, അലി അൽ ബുസൈദി എന്നിവരാണ് ഒമാനായി സ്കോർ ചെയ്തത്. സൗദിയുടെ മുഹമ്മദ് കാനൂവും സ്കോർ ഷീറ്റിൽ ഇടം നേടി. ജനുവരി നാലിനാണ് ആവേശകരമായ ഫൈനൽ പോരാട്ടം.
Comments (0)