
Kuwait digital menu; കുവൈറ്റ് ആശുപത്രികളിൽ ഡിജിറ്റൽ മെനു
കുവൈറ്റിൽ ആശുപത്രികളിൽ ഇനി രോഗികൾക്കായി ഡിജിറ്റൽ മെനു. ആശുപത്രികളിലും സ്പെഷലൈസ്ഡ് മെഡിക്കൽ സെന്ററുകളിലുമാണ് രോഗികൾക്കായി ഡിജിറ്റൽ മെനു സംവിധാനം ആരോഗ്യ മന്ത്രാലയം അവതരിപ്പിച്ചത്.

രോഗികൾക്ക് നൽകുന്ന ഭക്ഷണ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, രോഗികളുടെ സംതൃപ്തി വർധിപ്പിക്കൽ എന്നിവയുടെ ഭാഗമായാണ് പുതിയ സംവിധാനം.
ഡിജിറ്റൽ ഭക്ഷണ മെനു നോക്കി രോഗികൾക്ക് ആവശ്യാനുസരണം ഭക്ഷണം തിരഞ്ഞെടുക്കാൻ കഴിയും. ഇലക്ട്രോണിക് വിഷ്വൽ മീൽ മെനുകൾ ഒരു സംയോജിത അനുഭവം നൽകുന്നുണ്ട്. ആഹാരത്തിലെ പോഷകങ്ങളുടെ വിവരവും സചിത്ര മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Comments (0)