
fire force in kuwait:കുവൈത്തിൽതാമസ സ്ഥലത്ത് വൻ തീപ്പിടുത്തം; മരണപ്പെട്ടത് രണ്ട് പ്രവാസി വനിതകൾ
Fire force in kuwait;കുവൈത്ത് സിറ്റി : കുവൈത്തിൽ തിങ്കളാഴ്ച അദാൻ പ്രദേശത്ത് താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മരിച്ച 2 സ്ത്രീകളും ഏഷ്യക്കാരായ ഗാർഹിക തൊഴിലാളിളാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ ഇവർ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതർ പുറത്തു വിട്ടിട്ടില്ല. തീപി ടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചതാണ് മരണത്തിനു കാരണമായതെന്ന് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട രണ്ട് അഗ്നി ശമന ഉദ്യോഗസ്ഥർക്കും പരിക്കേറ്റു..തിങ്കളാഴ്ച ഉച്ചയോടെയാണ് അദാൻ പ്രദേശത്തെ ഒരു വീട്ടിൽ തീപിടിത്തം ഉണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് അൽ-ഖുറൈൻ, അൽ-ബൈറാഖ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വീട്ടിനകത്ത് കുടുങ്ങി കിടന്ന 6 പേരെ പുറത്ത് എത്തിക്കുകയും ചെയ്തിരുന്നു.സംഭവത്തിൽ അന്വേഷണം നടന്നു വരികയാണ്.
Comments (0)