
expat missing case;തിരുവനന്തപുരം സ്വദേശിയെ കുവൈത്തിൽ കാണാതായി
expat missing case;തിരുവനന്തപുരം സ്വദേശിയെ കുവൈത്തിൽ കാണാതായതായി പരാതി. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി സുരേഷ് ദാസനെയാണ് കഴിഞ്ഞ ഒന്നാം തീയതി മുതൽ കാണാതായത്. ജാബിർ ആശുപത്രിയിലെ ലിഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ഒന്നാം തീയതി ജോലി കഴിഞ്ഞ് തിരികെ മെഹബൂലയിലെ താമസസ്ഥലത്തിന് തൊട്ടടുത്ത ജംഗ്ഷനിൽ ട്രാൻസ്പോർട്ടേഷൻ വാഹനത്തിൽ നിന്നും സുരേഷ് ഇറങ്ങി.

പിന്നീട് അച്ഛനെകുറിച്ച് ഒരു വിവരവും ലഭ്യമായിട്ടില്ല എന്ന് സുരേഷിന്റെ മകൻ ആകാശ് പറഞ്ഞു. അച്ഛന്റെ ഫോണിൽ വിളിച്ചപ്പോൾ ഒരാൾ ഹിന്ദിയിൽ മറുപടി പറഞ്ഞ് ഫോൺ വച്ചു. പിന്നീട് ഫോണും നിർജീവമായി. ഒരു മാസം മുൻപാണ് ആകാശ് കുവൈത്തിൽ ജോലിക്ക് എത്തിയത്. സുരേഷ് ദാസിന്റെ കമ്പനി അധികൃതർ സമീപത്തെ പൊലീസ് സ്റ്റേഷനുകളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഞായറാഴ്ച കമ്പിനി അധികൃതർ സുരേഷിനെ കാൺമാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകുമെന്ന് ആകാശ് പറഞ്ഞു. കുവൈത്തിലുള്ള സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ സുരേഷിന്റെ ചിത്രം സഹിതം പ്രചരിക്കുന്നുണ്ട്.
Comments (0)