Posted By Ansa sojan Posted On

Death penalty; പീഡനക്കേസ് പ്രതിക്ക് ഗൾഫിൽ വധശിക്ഷ നടപ്പാക്കി

Death penalty; പീഡന കേസിലെ പ്രതിയായ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി. അല്‍ഖസീമില്‍ കഴിഞ്ഞ ദിവസം ഇയാളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അഹ്മദ് ബിന്‍ സുനൈതാന്‍ ബിന്‍ ഹമദ് അല്‍റശൂദ് അല്‍നോംസിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിലും ഇയാള്‍ പ്രതിയായിരുന്നു. അതേസമയം ലഹരിമരുന്ന് കടത്ത് പ്രതികളായ രണ്ടു ജോര്‍ദാനികള്‍ക്ക് തബൂക്കിൽ ഇന്നലെ വധശിക്ഷ നടപ്പാക്കിയിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *